(Tangerines (2013), Director: Zaza Urushadze, Filim: Georgian, Language: Estonian, 87 min )
അതിരുകളില്ലാതിരുന്ന വിശാലഭൂഭാഗങ്ങള്‍ക്കുള്ളില്‍ കെട്ടിപ്പൊക്കുന്ന അതിര്‍ത്തികള്‍ വേര്‍പ്പെടുത്തുന്ന ജീവിതങ്ങളും ബാക്കിയാക്കുന്ന ചോരക്കളങ്ങളുമാണ് സമകാലിക ചരിത്രത്തിന്റെ താളുകളിലെമ്പാടും. കാകസസ് മലനിരകളിലെ യുദ്ധം തകര്‍ത്തെറിഞ്ഞ ഭൂമികകളിലാണ് ടാഞ്ചെറിന്‍ എന്ന എസ്റ്റോണിയന്‍ സിനിമ പിറവിയെടുക്കുന്നത്. ഒരു കാലത്ത് മലയാളിയുടെ സ്വപ്‌നങ്ങളില്‍ ഹരിതാഭപടര്‍ത്തിയ മനസ്സുകളില്‍ ചുവന്ന പുഷ്പങ്ങള്‍ വിരിയിച്ച സോവിയറ്റ് യൂണിയന്‍ പലതായി ചിതറിപ്പോയപ്പോള്‍ ശേഷിപ്പിച്ചത് നിരവധി തര്‍ക്കപ്രദേശങ്ങളും കുരുതി നിലങ്ങളുമാണ്. അതിലൊന്നാണ് അബ്ഖാസിയ. റഷ്യയും ജോര്‍ജ്ജിയയും ഒരു പോലെ കൈവശപ്പെടുത്താനാഗ്രഹിക്കുന്ന ഒരു പ്രദേശം. റഷ്യയുടെ പിന്തുണയോടെ സ്വതന്ത്രമായി നില്‍ക്കാനാണ് അബ്ഖാസിയക്ക് താല്‍പര്യം. അവിടത്തെ വെടിയൊച്ചകള്‍ മുഴങ്ങിത്തുടങ്ങിയ ഒരു എസ്‌റ്റോണിയന്‍ സെറ്റില്‍മെന്റിലാണ് കഥ നടക്കുന്നത്.
19-ാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ് എസ്‌റ്റോണിയന്‍ ഗ്രാമങ്ങള്‍ അബ്കാസ്മിയയില്‍ രൂപം കൊള്ളുന്നത്. 1992ല്‍ ജോര്‍ജിയന്‍-അബ്കാസ്ിയന്‍ യുദ്ധം തുടങ്ങിയതോടെ അവരില്‍ പലരും ജന്മനാട്ടിലേക്ക് തിരിച്ചുപോയി. കുറച്ചാളുകള്‍ അപ്പോഴും അവിടെ ശേഷിച്ചു. അങ്ങിനെ ശേഷിച്ച രണ്ടുപേരാണ് ഓറഞ്ച് കര്‍ഷകനായ മാര്‍ഗൂസും മരപ്പെട്ടി നിര്‍മ്മിച്ച് വില്‍ക്കുന്ന ഇവോ എന്ന വൃദ്ധനും പക്ഷെ അവരുടെ കുടുംബവും എസ്റ്റോണിയയിലെത്തി കഴിഞ്ഞു. വിളവെടുപ്പിന് ശേഷം മാര്‍ഗൂസും ഇവിടം വിട്ടു പോകും. പക്ഷെ ഇവോക്ക് ഇവിടം ഉപേക്ഷിക്കാന്‍ മനസ്സ് വരുന്നില്ല. ഈ സ്ഥലത്തെ ഞാന്‍ സ്‌നേഹിക്കുന്നു ഒപ്പം വെറുക്കുകയും ചെയ്യുന്നു എന്നാണ് ഇവോ ചെച്‌നിയന്‍ കൂലി പടയാളിയായ അഹമ്മദിനോട് പറയുന്നത്. യുദ്ധത്തിന്റെ നാളുകള്‍ക്കിടയില്‍ വിളവെടുപ്പ് വൈകുന്ന മധുരനാരങ്ങത്തോട്ടം പരിഭ്രാന്തരാക്കുന്നുണ്ട് ഇരുവരേയും. അതിനിടയിലാണ് ജോര്‍ജിയന്‍ സൈനീകരും അബികാസ്മിയുടെ കൂലിപ്പടയാളികളായ ചെച്‌നിയന്‍ പോരാളികളും ഇവോയുടെ തോട്ടത്തിനടുത്ത് വെച്ച് കണ്ടുമുട്ടുന്നത്.
ഏറ്റുമുട്ടലില്‍ നിക എന്ന ജോര്‍ജിയന്‍ സൈനികനും അബ്കാസിയക്കാര്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്ന അഹമ്മദ് എന്ന ചെചെന്‍ സൈനികനും ബാക്കിയാകുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തന്റെ വീട്ടിലെ വ്യത്യസ്ത മുറികളിലായി താമസിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ഇവോ. ഇരുവര്‍ക്കും പരസ്പരമുള്ള കൊലപ്പെടുത്താന്‍ പോന്നോളമുള്ള പകയുണ്ട്. അതിനിടയില്‍ ഒരു പാലമായി മാറി ഇരുവരേയും ബന്ധിപ്പിക്കുകയാണ് ഇവോ. പക പിന്നിട് ആര്‍ദ്രതയ്ക്കും പിന്നെ സൗഹദത്തിനും വഴിമാറുന്നു. ഒടുവില്‍ നിക അഹമ്മദിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി തന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കുന്നു. നാരങ്ങയുടെ വിളവെടിപ്പിന് ശേഷംഎസ്റ്റോണിയയിലേക്കുള്ള മടക്കം കാത്തിരുന്ന മാര്‍ഗൂസിനും ജീവന്‍ നഷ്ടമാകുന്നു. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ തന്നെ കൊല്ലപ്പെട്ട തന്റെ മകന്റെ കുഴിമാടത്തിനരികലാണ് ഇവോ നികയെ അടക്കം ചെയ്യുന്നത്. ഇവോയോട് യാത്ര പറഞ്ഞ് മറ്റൊരാളായി മടങ്ങുകയാണ് അഹമ്മദ്.
യുദ്ധത്തിന്റെ നിഷ്ഫലതയെപ്പറ്റി പലപ്പോഴും ചിത്രം സൂചിപ്പിക്കുന്നുണ്ട്. ജന്മനാടിന് വേണ്ടി പോരാടാനാണെന്ന് പറഞ്ഞ് യുദ്ധത്തിന് പുറപ്പെടുന്ന നാളില്‍ ഇതാരുടേയും യുദ്ധമല്ലെന്ന് ഇവോ മകനോട് പറഞ്ഞിരുന്നു. അടുത്ത മുറിയില്‍ മാരകമായി പരിക്കുപറ്റി കിടക്കുന്ന ജോര്‍ജ്ജിയന്‍ പട്ടാളക്കാരനെ വധിക്കുമെന്നും അത് തനിക്ക് വിശുദ്ധമാണെന്നും പറയുന്ന അഹമ്മദിനോട് തളര്‍ന്നു കിടക്കുന്ന ആളെ കൊല്ലുന്നതാണോ നിങ്ങളുടെ വിശുദ്ധ യുദ്ധം എന്നാണ് ഇവോ ചോദിക്കുന്നത്. ഏടുത്തപറയേണ്ട ഒന്ന് ഇവോയുടെ ശുഭാപ്തി വിശ്വാസമാണ്. നാരങ്ങ പറയ്ക്കാന്‍ ആളെക്കിട്ടാതെ ഒടുവില്‍ എല്ലാം ചേര്‍ന്ന് തീയ്യിടേണ്ടി വരും എന്ന് ആശങ്കപ്പെടുന്ന മാര്‍ഗൂസിന് ധൈര്യം കൊടുക്കുന്നത് ഇവോയാണ്. നികയേയും അഹമ്മദിനെയും വീട്ടിലാക്കി തന്റെയടുത്തേക്ക് വന്ന ഇവോയോട് അവര്‍ തമ്മില്‍ ഏറ്റുമുട്ടുമോ എന്ന് മാര്‍ഗൂസ് ചോദിക്കുന്നുണ്ട് എന്നാല്‍ അങ്ങിനെ ചെയ്യില്ലെന്ന് അവര്‍ തനിക്ക് ഉറപ്പ് തന്നിട്ടുണ്ടെന്ന് ഇവോ പറയുന്നു. അത് വിശ്വാസത്തിലെടുക്കാന്‍ പറ്റുമോ എന്ന സംശയിക്കുന്ന മാര്‍ഗൂസിനോട് വാക്ക് പാലിക്കുന്ന മനുഷ്യര്‍ ഇപ്പോഴുമുണ്ടെന്നാണ് ഇവോ പറയുന്നത്.
ചരിത്രം പലപ്പോഴും സിനിമയില്‍ കടന്നുവരുന്നുണ്ട്. അബ്കാസ്മിയ ആരുടെ സ്ഥലമാണെന്നതിനെച്ചൊല്ലി പലപ്പോഴും നികയും അഹമ്മദും തര്‍ക്കിന്നുണ്ട്. തങ്ങളുടേതാണെന്നും ചരിത്രം പഠിക്കാനും അവര്‍ പരസ്പരം പറയുന്നുണ്ട്. ചരിത്രത്തിന്റെ പരിമിതി വളച്ചൊടിക്കലുകള്‍ ഒക്കെ ഓര്‍മ്മിപ്പിക്കുന്നു ഈ സംഭാഷണം. മറ്റൊരു പരാമര്‍ശം സിനിമയെപ്പറ്റിയാണ്. ഏറ്റുമുട്ടലില്‍ തകര്‍ന്ന വാഹനം കുന്നിന്‍ പുറത്ത് നിന്ന് താഴേക്ക് തള്ളിയിടുന്നുണ്ട് ഇവോയും മാര്‍ഗൂസും പരിക്കേറ്റവരെ ചികിത്സിക്കാനെത്തിയ ഡോ. ജുഹാനും ചേര്‍ന്ന്. താഴേക്ക് വീണ വാഹനം പൊട്ടിത്തെറിച്ചില്ലല്ലോ എന്ന് ചോദിക്കുന്ന മാര്‍ഗൂസിനോട് സിനിമയില്‍ മാത്രമേ അങ്ങിനെ സംഭവിക്കൂ എന്ന് ഇവോ പറയുന്നു. കാലത്തെ അടയാളപ്പെടുത്താത്ത രാഷ്ട്രീയം പറയാത്ത വാണിജ്യഉത്പ്പന്നം മാത്രമായി മാറിയ സിനിമയെ ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍ ഇവോയിലൂടെ ചെയ്യുന്നത്. എന്തായാലും ടാന്‍ജറിന്‍സ് അങ്ങിനെയുള്ള ഒരു സിനിമയല്ല. അത് കാലം ആവശ്യപ്പെടുന്ന ശക്തമായ ഒരു രാഷ്ട്രിയ സിനിമായണ് ഒരു യുദ്ധവിരുദ്ധ ചിത്രമാണ്. മനുഷ്യന്റെ നന്മകളിലും മാനവീകതയിലും വിശ്വാസമര്‍പ്പിക്കുക തന്നെയാണ് ഇവോ എന്ന ധീരനായ ശുഭാപ്തിവിശ്വാസിയായ വൃദ്ധനിലൂടെ സംവിധായകന്‍
No comments:
Post a Comment