ഇറ്റാലിയൻ നിയോറിയലിസം ,നവതരംഗ പ്രസ്ഥാന്, സർ റിയലിസം ഇതിന്റെയെല്ലാം പ്രതിഫലനങ്ങളാണ് ഫെഡറിക്കോ ഫെല്ലിനിയുടെ ചിത്രങ്ങൾ. യുക്തിചിന്തയിൽ നിന്നല്ല വികാരങ്ങളിൽ നിന്നാണ് അവരൂപം കൊള്ളുന്നത്.1973 ൽ പുറത്തിറങ്ങിയ അമർ കോഡ് ഫാസിസത്തേയും മതമേധാവിത്വത്തെയും ചെറുക്കുന്നതിൽ ഒരു ജനത എങ്ങിനെ പരാജയപ്പെട്ടു എന്നു വെളിപ്പെടുത്തുന്നു. സ്വന്തം ജന്മദേശമായ റിമി നി യിലെ രണ്ടു മഞ്ഞുകാലങ്ങൾക്കിടയിലെ ജീവിതം ചിത്രീകരിക്കന്ന അമർ കോർഡിലെ കഥാപാത്രങ്ങളെ കാരിക്കേച്ചർ സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഞാൻ ഓർമ്മിക്കുന്നു എന്നാണ് അമർ കോർഡ് എന്ന പദത്തിന് റിമി നി യിലെ പ്രാദേശിക ഭാഷയിലർ ത്ഥം. ഈ ചിത്രത്തിന് കൃത്യമായ കഥാ ഘടനയില്ല. കുറെ ജീവിത ചിത്രങ്ങൾ ചേർത്തു വയ്ക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. ഫാസിസ്റ്റുകാലത്തെ ഇറ്റാലിയൻ ജീവിതത്തെ ഒരു കാലിഡോസ്കോപ്പിലെന്ന കണക്കെ നമുക്കകാട്ടിത്തരുന്നു.ഞാനൊരു സ്വപ്നത്തിൽ ജീവിക്കുക എങ്ങനേ യാണോ അതുപോലെയാണ് ഞാനൊരു സിനിമ നിർമ്മിക്കുന്നതും എന്ന ഫെല്ലിനി പറഞ്ഞിട്ടുണ്ട് അമർ കോർഡ് അക്ഷരാർത്ഥത്തിൽ ആ പ്രസ്ഥാവനയെ ശരിവയക്കുന്നു.
(അന്‍വര്‍ ഹസ്സന്‍)
No comments:
Post a Comment