Tuesday, 22 March 2016
The Boy in the Striped Pajamas
രണ്ടാം ലോക മഹായുദ്ധ കാലത്ത് , ഹിറ്റ്ലറിന്റെ വരവോടു കൂടി ഉദ്യോഗകയറ്റം കിട്ടിയ നാസി പട്ടാള ഉദ്യോഗസ്ഥനായ പിതാവിന്റെയും മറ്റ് കുംബാംഗങ്ങളുടേയും കൂടെ വേദനയോടെ യാത്ര തിരിയ്ക്കുന്ന ഒരു കുട്ടി. തൻറെ ബാല്യകാലസുഹൃത്തുക്കളെ എല്ലാം മറന്ന് ബർലിനിൽ നിന്ന് യാത്ര തിരിച്ച് ,ഒറ്റപ്പെട്ട ഒരു വലിയ വീട്ടിൽ കഴി യേണ്ടി വരുന്ന ബ്രൂണോ എന്ന 8 വയസ്സുകാരൻ.
നാസി കളുടെ പട്ടാള ക്യാമ്പിൽ അടിമകളാക്കപ്പെട്ട Schuel എന്ന ജൂത ബാലനെ അവിചാരിതമായി പരിചയപ്പെടുന്നു.
ബ്രൂണോ ' ഇല ക്രിട്ടിക് കമ്പി വേലികൾക്കിടയിലൂടെ വേദനയോടെ എന്നും ടchuel നെ കണ്ട് ,ഭീതിയോടെ സൌഹൃദം പങ്കിടുന്നു. ഹിറ്റലറുടെ പട്ടാള പടയുടെ ഭീതിജനകമായ കുടുംബാന്തരീക്ഷത്തിൽ മനുഷ്യത്വം മരവിച്ചു നില്ക്കുന്ന ഓരോ ഇടപെടലുകളിലും -
അച്ഛന്റെ വാത്സല്യത്തിനു പോലുo ചോരയുടെ മണമാണ് എന്ന് മക്കൾ നിസ്സഹായരായി ഓരോ ദിവസ്സം മനസ്സിലാക്കുന്നു.
ഇരുണ്ട കിടപ്പു മുറിയിൽ സഹോദരിയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ ശ്രമിയക്കുമ്പോഴും സഹോദരിയുടെ ഹൃദയമിടിപ്പിലും ഭയപ്പാടുകൾ ഏറെ കേൾക്കുന്നു.
' അത്താഴത്തിന് വിളമ്പുന്ന വീഞ്ഞിന് പോലും ജൂതരുടെ ചോര യുടെ നിറം .
അത് കൊതിയോടെ കുടിച്ചുതീരാത്ത നാസി പട്ടാള മേധാവികൾ വൃദ്ധരായ ദൃത്യരെ പോലും പൈശാചിക മായി മർദ്ദിയക്കുന്നു.
ഓരോ ദിനങ്ങളിലും തേങ്ങാൻ പോലും ഭയമായി കഴിയുന്ന അമ്മ.
ഒടുവിൽ കമ്പിവേലി കടിയിലൂടെ ബ്ലണോ കൂട്ടുകാരനെ കൊണ്ട് സംഘടിപ്പിച്ച വരയുള്ള ജൂത കുപ്പായവും പൈജാമയും ധരിച്ച് ജൂത ക്യാമ്പിൽ കയറി പറ്റുന്നു.
ഇതിനിടയിൽ പെട്ടന്നാണ് നാസി ഉദ്യോസ്ഥർ എല്ലാവരേയും ഒരുമിച്ച് ആട്ടിയോടിച്ച് കൂട്ടമായ് ഗ്യാസ് ചേമ്പറിൽ കയറ്റുന്നത് '
വരയുള്ള വസ്ത്രങ്ങൾ അഴിച്ചിടാൻ ആക്രോശിക്കുന്നതും, പതിയെ നഗ്നരായ ജൂത കൂട്ടത്തിൽ എന്താണന്നറിയാതെ,
ഒന്നും ചെയ്യാൻ കഴിയാത ഗ്യാസ് ചേംബറിൽ ഈ കുരുന്നു കുട്ടികൾ '
ചുറ്റും ഒരു വലിയ കൂട്ടം ജൂതർ സ്വയം രക്ഷക്ക് വേണ്ടി കേഴുന്നു '
ഗ്യാസ് ചേമ്പറിൽ ഇരുട്ട് വ്യാപിക്കുന്നു . നാസികൾ വിഷം വിതറുന്നു ' ഗ്യസ് ചേമ്പറിന്റെ തടിച്ച ഇരുമ്പ് വാതിലുകൾ അടയുന്നതിന് മുൻപ് ബ്രൂണോ തന്റെ കുട്ടുകാരന്റെ കൈ മുറുകെ പിടിയ്ക്കുന്നു '
വിഷവാതകം കൊണ്ട് ശ്വാസം മുട്ടി കരിഞ്ഞു തീരുന്ന ഒരു ഹൃദയവുമായ് നാം ഓരോരുത്തരും ഒരക്ഷരം പോലും പറയാനൊ ഒന്ന് നെടുവീർപ്പിടാനൊ കഴിയാതെ 10 നിമിഷമെങ്കിലും നമ്മളിരിയ്ക്കും
അപ്പോഴും, നാം നമ്മോട് തന്നെ ചോദിയ്ക്കുന്ന ഒരു ചോദ്യം.
'ഈ ഗ്യാസ് ചേമ്പറിൽ ശ്യാസം മുട്ടി മരിച്ച ബ്രൂണോയുടേയുo SchueI ന്റെയുo
കഥയാണങ്കിൽ.
മരിച്ചു മണ്ണോട് ചേർന്ന ലക്ഷക്കണക്കിന് വരുന്ന ഓരോ പൌരനും പറയാൻ കഥകൾ എത്രയുണ്ടാകും? ഇന്നും ഓരോ ദിവസവു മരിച്ചുവീഴുന്ന ഓരാരുത്തർക്കും
ചരിത്രം പറയാതെ പോകുന്ന എത്രയെത്ര കഥകൾ.
ഗ്യാസ് ചേമ്പറിന്റെ വാതിലുകൾ അടയുന്നു സംവിധായകൻ സിനിമ അവസാനിപ്പിക്കൂമ്പോൾ ആ ജനത ഊരിയിട്ട Stripped pajamaകൾ പുറത്ത് പുതിയ ജനതയെ കാത്ത് കിടപ്പുണ്ട് ' അവിടെ പരക്കെ ഇരുട്ട് വ്യാപി ക്കുമ്പോൾ സിനിമയുടെ അവസ്സാന Shot അവസാനിപ്പിക്കുമ്പോൾ ഗ്യാസ് ചേമ്പറിൽ ശ്വാസം മുട്ടി മരിയ്ക്കുന്ന ആ ബാലരെ നമ്മൾ ഹൃദയത്തിൽ പേറുന്നു.
ഒപ്പം വിഷം വാതകം ശ്വസിച്ച അവസ്ഥ നമ്മളിൽ സൃഷ്ടിച്ച് ഒരു സിനിമ നമ്മളുടെ മുഴുവൻ ജീവിതവും അപഹരിയ്ക്കുന്നു.' -
(ഷാജി എൻ പുഷ്പാംഗദൻ)
Labels:
ലോക സിനിമ
Subscribe to:
Post Comments (Atom)
No comments:
Post a Comment